07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Drug Menace

Main story

പെരുമ്പാവൂരിൽ എച്ച്‌ഐവി ബാധിച്ചവരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും

പെരുമ്പാവൂർ: പെരുമ്പാവൂരിൽ എച്ച്‌ഐവി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ക്രമരഹിതമായ പരിശോധനയിൽ 15 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് പുറമെ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. ലഹരിമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് മാറിമാറി ഉപയോഗിക്കുന്നതും അതിഥി തൊഴിലാളികൾക്കിടയിലെ വർധിച്ചുവരുന്ന ലൈംഗിക തൊഴിലുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പെരുമ്പാവൂർ [&Read More