ദുബൈ: ആകാശരേഖയില്‍ പുതിയൊരു വിസ്മയം തീര്‍ത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സീല്‍ ദുബൈ മറീന പ്രവര്‍ത്തനമാരംഭിച്ചു. 82 നിലകളോടെ, വളഞ്ഞ രൂപകല്‍പ്പനയില്‍ ഗ്ലാസ് ടവറായി ഉയര്‍ന്നുനില്‍ക്കുന്ന ഈ ആഢംബര നിര്‍മ്മിതി നഗരത്തിന്റെ മനോഹാരിത പൂര്‍ണ്ണമായി ഒപ്പിയെടുക്കുന്നു. ഔദ്യോഗികമായി തുറക്കുന്നതിന് മുന്നോടിയായി ഹോട്ടല്‍ മാധ്യമങ്ങള്‍ക്കായി തുറന്നുനല്‍കിയിരുന്നു. പ്രകാശത്തെയും കാഴ്ചകളെയും കേന്ദ്രീകരിച്ചാണ് ഈ ആകാശ റിസോര്‍ട്ടിന്റെ രൂപകല്‍പ്പന. പുറത്ത് ഓവല്‍ ആകൃതിയിലുള്ള നീല ഗ്ലാസ് സ്തംഭം പോലെ കാണപ്പെടുന്ന ടവറിനുള്ളില്‍ വലിയ ജനലുകളും മൃദുവായ നിറങ്ങളുമാണ് ശ്രദ്ധേയം. [&Read More