റിയാദ്: സൗദി അറേബ്യയുടെ പ്രകൃതി സംരക്ഷണ ചരിത്രത്തിൽ നിർണായക ചുവടുവെപ്പുമായി ‘റീവൈൽഡ് അറേബ്യ’ ദൗത്യം. ഏകദേശം 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ ഹൂബാറ ബസ്റ്റാർഡ് പക്ഷികളെ തബൂക്കിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലേക്ക് വിജയകരമായി തിരിച്ചെത്തിച്ചു. നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫും ഹൂബാറ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി 20 പക്ഷികളെയാണ് തനത് ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടത്. വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണം വംശനാശത്തിന്റെ വക്കിലെത്തിയ പക്ഷികൾക്ക് അറേബ്യൻ ഫാൽക്കൺറി സംസ്‌കാരത്തിൽ [&Read More