തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളക്കഥകൾ മെനയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വിജിലൻസ് കോടതി മുതൽ സുപ്രീം കോടതി വരെ പരിശോധിച്ച് തള്ളിക്കളഞ്ഞ കേസ് വീണ്ടും അന്വേഷിക്കാനാണ് ഇഡി ഒരുങ്ങുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടച്ചതിന് സമാനമായ രാഷ്ട്രീയ വേട്ടയാടലാണ് കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ ഇഡി പക്ഷപാതപരമായാണ് പെരുമാറുന്നത്. രമേശ് ചെന്നിത്തല, [&Read More