Tags :election commission of india
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തേരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക തീവ്ര പരിശോധനയിൽ (എസ്ഐആർ) മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വ്യാപകമായി പേര് വെട്ടിമാറ്റുന്നു എന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കാണിങ് ഈസ്റ്റ് എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സാവക്കത്ത് മൊല്ലയുടെ നേതൃത്വത്തിലാണ് പോലീസിൽ പരാതി നൽകിയത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വോട്ടർമാരെ ബോധപൂർവം ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നു എന്നാണ് തൃണമൂൽ ആരോപിക്കുന്നത്. (Read More
ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തീവ്ര വോട്ടർപട്ടിക പരിശോധന(എസ്ഐആർ) നടപടികൾ പൂർത്തിയായപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്. പുതുക്കിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്താകെ വോട്ടർമാരുടെ എണ്ണത്തിൽ 7.93 ശതമാനമാണു നീക്കം ചെയ്യപ്പെട്ടത്. ഏകദേശം 1.70 കോടി വോട്ടർമാരാണ് വിവിധ സംസ്ഥാനങ്ങളിലായി പട്ടികയിൽനിന്ന് പുറത്തായത്. (Read More
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്‌ഐആർ) നടപടികൾക്കിടെ സാങ്കേതിക തകരാറുകൾ നേരിട്ടെന്നു സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ ഐടി വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ടെത്തി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ വരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന ‘ഇറോനെറ്റ്’ എന്ന സോഫ്റ്റ്വെയറിലെ പോരായ്മകളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്: [&Read More
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനായി സാധാരണക്കാരോട് പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വന്തം മാതാപിതാക്കളുടെ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘പണ്ട് കാലത്ത് വീടുകളിലായിരുന്നു കുട്ടികൾ ജനിച്ചിരുന്നത്, അല്ലാതെ ആശുപത്രികളിലല്ല. അതിനാൽ തന്നെ അന്നുള്ളവർക്ക് ഇത്തരം രേഖകൾ ഉണ്ടാകില്ല. പ്രധാനമന്ത്രിയോട് [&Read More
ന്യൂഡൽഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗ്യാനേഷ് കുമാർ അഹങ്കാരിയും നുണയനുമാണെന്ന് വിശേഷിപ്പിച്ച മമത, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ഇന്ന് ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എംപി കല്യാൺ ബാനർജി എന്നിവർക്കൊപ്പമായിരുന്നു മമത കമ്മീഷണറെ കണ്ടത്. 90 മിനിറ്റോളം നേരം നീണ്ട കൂടിക്കാഴ്ച നാടകീയ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി(എസ്‌ഐആർ) ബന്ധപ്പെട്ട് നിയമയുദ്ധം കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ്. എസ്‌ഐആറിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ ഹരജി നൽകി. നിലവിൽ സംസ്ഥാനത്ത് നടന്നുവരുന്ന വോട്ടർ പട്ടിക തീവ്ര പരിശോധനാ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ നേതാവ് റിട്ട് ഹരജി സമർപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറെയും എതിർകക്ഷികളാക്കിയാണ് ഹരജി ഫയൽ ചെയ്തത്. വോട്ടർ പട്ടിക പുതുക്കലിനായി സ്വീകരിച്ചിരിക്കുന്ന പ്രത്യേക [&Read More
കൊല്‍ക്കത്ത/ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരെ ദേശീയതലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്. ഇതിനായി ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സന്ദർശനം. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യം വെച്ച് അവരുടെ വോട്ടുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. എസ്ഐആർ നടപടിയെ ദേശീയ പൗരത്വ [&Read More
ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ നിയമനടപടികളില്‍നിന്ന് പരിരക്ഷ നല്‍കുന്നതിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊന്നുമില്ലാത്ത നിയമപരിരക്ഷയാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് അസാധാരണമായ സംരക്ഷണമാണെന്നും ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ ഉത്തരവാദിത്തത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ ലവാസ ചൂണ്ടിക്കാട്ടി. ‘മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഇത്തരമൊരു സംരക്ഷണം [&Read More
ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വന്‍ ക്രമക്കേട്. പഹാസു നഗര്‍ പഞ്ചായത്ത് പരിധിയില്‍ പുറത്തുവിട്ട കരട് വോട്ടര്‍ പട്ടികയില്‍, മുസ്‌ലിം കുടുംബങ്ങളുടെ വിലാസത്തില്‍ ഡസന്‍ കണക്കിന് ഹിന്ദു വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും വോട്ട് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. സമാജ്വാദി പാര്‍ട്ടി നേതാവും പഹാസു നഗര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സഗീര്‍ അഹമ്മദ് ആണ് 307, 311 പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി [&Read More