27/01/2026

Tags :Electoral Roll Revision

Cricket

മുഹമ്മദ് ഷമിക്കും സഹോദരനും എസ്‌ഐആര്‍ ഹിയറിങ്ങിന് ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരന്‍ ഹസീബ് അഹമ്മദിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായുള്ള ‘സമ്മറി ഇന്‍ക്വയറി റിപ്പോര്‍ട്ട്’ ഹിയറിങ്ങിനായാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടികയില്‍ മുഹമ്മദ് ഷമിയും സഹോദരനും [&Read More