കോട്ടയം: സർവീസിനായി നൽകിയ വാഹനം കൃത്യസമയത്ത് നന്നാക്കി നൽകാത്തതിൽ പ്രതിഷേധിച്ച് ഓല ഷോറൂമിൽ നിന്ന് പുതിയ സ്‌കൂട്ടറുമായി മടങ്ങി ഉപഭോക്താവ്. കോട്ടയം മണിപ്പുഴയിലുള്ള ഓല ഷോറൂമിലാണ് തോട്ടക്കാട് പള്ളി വികാരിയായ ഫാ. ജോൺസ് എബ്രഹാം വ്യത്യസ്ത രീതിയിൽ പ്രതിഷേധം അറിയിച്ചത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ വാഹനം സർവീസിന് നൽകിയെങ്കിലും കൃത്യമായി സ്പെയർ പാർട്സുകൾ ലഭ്യമാക്കുകയോ വാഹനം നന്നാക്കി നൽകുകയോ ചെയ്തിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് വികാരിയുടെ നടപടി. ഷോറൂം ജീവനക്കാരുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന്, സർവീസിന് നൽകിയ തന്റെ വാഹനം [&Read More