തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജി തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി വിധിച്ച മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 1990ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, [&Read More
Tags :Evidence Tampering
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ ബാർ കൗൺസിൽ നടപടിയെടുക്കുന്നു. അഭിഭാഷക ജോലിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിനായി സ്വമേധയാ കേസെടുക്കാനാണ് ബാർ കൗൺസിൽ തീരുമാനം. അടുത്ത കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. കേസിലെ വിധിക്ക് പിന്നാലെ തുടർനടപടികൾക്കായി ബാർ കൗൺസിൽ അച്ചടക്ക സമിതിക്ക് നിർദ്ദേശം നൽകും. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച നടപടി അതീവ ഗുരുതരമാണെന്നും അഭിഭാഷക സമൂഹത്തിന് ഇത് നാണക്കേടാണെന്നും ബാർ കൗൺസിൽ പ്രസിഡന്റ് ടി.എസ് അജിത് [&Read More