12/05/2026
[fontresizer_tawhidurrahmandear_widget]

Tags :EVM Safety

Main story

കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല; പൂട്ട് പൊളിക്കാൻ നീക്കം

കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടികൾക്കിടെ സ്ട്രോങ്ങ് റൂമിൻ്റെ താക്കോൽ കാണാതായി. ഒരു മുറിയുടെ താക്കോൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്ട്രോങ്ങ് റൂം ഇതുവരെ തുറക്കാനായിട്ടില്ല. രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന ബാലറ്റുകളിൽ ഒന്നാമത്തെ മുറി മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്ന് വോട്ടിങ് യന്ത്രങ്ങൾ കൗണ്ടിങ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ മുറി തുറക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്. താക്കോൽ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പൂട്ട് തകർത്ത് മുറി തുറക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.Read More