21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Excise Department

Main story

ഗ്യാനേഷ് കുമാറിനെതിരായ സിജെപി പ്രതിഷേധം; ഡൽഹിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധ മാർച്ചിനെ തുടർന്ന് ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടാൻ ഉത്തരവ്. ക്രമസമാധാന പാലനം മുൻനിർത്തി ഒക്ടോബർ 9, 10 തീയതികളിലാണ് ഡൽഹി സർക്കാർ മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ചാണ് സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 10Read More

Kerala

ഉമ്മൻചാണ്ടി ഒഴിയുമ്പോൾ 29 ബാർ, ഒൻപതര കൊല്ലത്തിനുശേഷം 884

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഒൻപതര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. വിനോദസഞ്ചാര മേഖലയെ സഹായിക്കാനെന്ന പേരിൽ ബാറുകളുടെ പ്രവൃത്തിസമയം നീട്ടി നൽകിയ സർക്കാർ നടപടി ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മദ്യവർജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ, തുടക്കത്തിൽ ബാറുകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ പിന്നീട് വന്ന മദ്യനയങ്ങളിൽ ഇളവുകൾ [&Read More