12/06/2026
[fontresizer_tawhidurrahmandear_widget]

Tags :explosives recovered Kannur

Kerala

അഞ്ച് ഐസ്‌ക്രീം ബോംബുകളും ഒരു കെട്ടുബോംബും; കണ്ണൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

കണ്ണൂർ: പാനൂരിന് പിന്നാലെ പൊയിലൂരിലും വൻ ബോംബ് ശേഖരം കണ്ടെത്തി. തെങ്ങിൻതോപ്പിൽ ബക്കറ്റിൽ മണൽ നിറച്ച് കുഴിച്ചിട്ട നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. അഞ്ച് ഐസ്‌ക്രീം ബോംബുകളും ഒരു നാടൻ ബോംബുമാണ് (കെട്ടുബോംബ്) പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം തൊട്ടടുത്ത പ്രദേശമായ പാനൂരിലും സ്റ്റീൽ ബോംബുകൾ അടക്കമുള്ള സ്ഫോടകശേഖരം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. വോട്ടെണ്ണൽ നടക്കാനിരിക്കെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് മേഖലയിൽ വ്യാപകമായ പരിശോധന നടത്തിവരികയാണ്. സമാധാനാന്തരീക്ഷം നിലനിർത്താൻ [&Read More