കരിയറിലെ ഉയർന്ന പദവികളും കോർപറേറ്റ് സമ്മർദങ്ങളും മാറ്റിവെച്ച്, ജീവിതത്തിലെ യഥാർത്ഥ സന്തോഷം തേടി ഓട്ടോ ഡ്രൈവറായി മാറിയ ഒരു യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒമ്പത് വർഷത്തെ ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ചാണ് ഈ സ്ത്രീ തികച്ചും വ്യത്യസ്തമായ പാത തെരഞ്ഞെടുത്തത്. സംരംഭകനായ ഡോ. നെസ്രിൻ മിദ്‌ലാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രചോദനാത്മകമായ അനുഭവം പുറത്തുവന്നത്. യാത്രയ്ക്കിടയിൽ വനിതാ ഡ്രൈവറെ കണ്ടുമുട്ടിയ മിദ്‌ലാജ്, പുരുഷന്മാർ കൂടുതലായി ആധിപത്യം പുലർത്തുന്ന ഒരു മേഖലയിലെ അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. [&Read More