അര്‍ജന്റീനയെ പരിഹസിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്
മലപ്പുറം: ലോകകപ്പ് ഫുട്ബാൾ ആവേശത്തിനിടയിൽ ഫിഫയെയും അർജന്റീനയെയും പരിഹസിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട കേരള പൊലീസിനെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം. കായികപ്രേമികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും (ഡിജിപി) പരാതി നൽകി. ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. സർക്കാർ സംവിധാനമായ പൊലീസിന്റെ ഔദ്യോഗിക പേജ് ചില ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കും ‘ഫാൻസ് പോരുകൾക്കു’മായി ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ [&Read More