കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. “ഒരു പ്രത്യേക സമുദായം ഒന്നിച്ചാൽ അത് മറ്റുള്ളവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” എന്ന് മമത മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതായാണ് ആരോപണം. കൊൽക്കത്ത സ്വദേശിയായ ഒരാൾ നൽകിയ പരാതിയിൽ നേതാജി നഗർ പോലീസ് സ്റ്റേഷനിലാണ് ആദ്യം സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് കൂടുതൽ അന്വേഷണത്തിനായി ഹാരെ [&Read More