കൊച്ചി: എടയാർ വ്യവസായ മേഖലയിലെ പാതാളത്ത് പ്രവർത്തിക്കുന്ന പി.ജി. ലൂബ്രിക്കൻസ് ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു മരണം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ ജീവനക്കാർ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് കമ്പനിക്കുള്ളിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മറ്റ് നിരവധി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കമ്പനിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഭൂരിഭാഗം ജീവനക്കാരെയും പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ഒരാൾ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഓയിൽ [&Read More
Tags :Fire Accident
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സർജിക്കൽ ഐസിയുവിന് സമീപമാണ് അഗ്നിബാധയുണ്ടായത്. അപകടത്തെത്തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്ന 32 രോഗികളെയും ജീവനക്കാരെയും അതീവ ജാഗ്രതയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചതോടെ ആശുപത്രി പരിസരത്ത് വൻതോതിൽ പുക പടർന്നത് പരിഭ്രാന്തി പരത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി അതിവേഗം തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം [&Read More
ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു-റംസാൻ പെരുന്നാൾ സ്‌റ്റോക്ക് കത്തി നശിച്ചു
കോഴിക്കോട്: തീപിടിത്തത്തിൽ വൻ നാശനഷ്ടം നേരിട്ട കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിലെ അന്വേഷണ നടപടികൾ വേഗത്തിലാക്കുന്നു. പാളയത്തെ ഷോറൂമിലുണ്ടായ അപകടത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതിലൂടെ തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനാകുമെന്നാണ് ഫയർഫോഴ്‌സിന്റെ നിഗമനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണങ്ങൾ നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. വിഷു, റംസാൻ പെരുന്നാൾ വിപണികൾ മുന്നിൽക്കണ്ട് എത്തിച്ച കോടികൾ വിലമതിക്കുന്ന വസ്ത്രശേഖരം പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും വസ്ത്രങ്ങൾക്കും [&Read More