10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Fireworks Blast

Kerala

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; ആറ് മരണം, നിരവധിപേർക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പലരേയും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പരിക്കേറ്റതായാണ് വിവരം. ഉച്ച തിരിച്ച് 2.30 ഓടെയാണ് ആദ്യ സ്ഫോടന ശബ്ദം കേട്ടത്. തുടർന്ന് തുടർച്ചയായി സ്ഫോടനമുണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. നാൽപതോളം പേർക്ക് [&Read More

Main story

തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; 17 മരണം, പലരുടെയും നില ​ഗുരുതരം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിനെ നടുക്കി പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. കട്ടാന്നാർപട്ടിയിലെ ‘വനജ ഫയർവർക്സ്’ എന്ന സ്ഥാപനത്തിലാണ് നാടിനെ വിറപ്പിച്ച അപകടമുണ്ടായത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് അൻപതിലേറെ തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും പലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് മുറികളുള്ള കെട്ടിടത്തിലാണ് പടക്കനിർമാണ ശാല പ്രവർത്തിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു തരിപ്പണമായി. പത്ത് കിലോമീറ്റർ ദൂരത്തോളം സ്ഫോടനത്തിന്റെ പ്രകമ്പനം [&Read More