27/01/2026

Tags :Foreign Policy

Main story

യുഎസ് ഭീഷണിയിലും കുലുങ്ങാതെ ഇന്ത്യ; ഇറാനിലെ ചബഹാര്‍ തുറമുഖം പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണികൾക്കിടയിലും ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ പദ്ധതി ഉപേക്ഷിക്കുന്നത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ചബഹാർ തുറമുഖത്തിന് നിലവിൽ യുഎസ് നൽകിയിട്ടുള്ള ഉപരോധ ഇളവ് 2026 ഏപ്രിൽ വരെയാണ്. ഈ സമയപരിധിക്ക് ശേഷവും പദ്ധതി [&Read More

India

അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം തുടരുന്നതിനിടെ ബിജെപി, ആർഎസ്എസ് ആസ്ഥാനങ്ങൾ സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ്

ന്യൂഡൽഹി: അതിർത്തി തർക്കങ്ങൾക്കിടയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) ഉന്നതതല സംഘം ബിജെപി, ആർഎസ്എസ് ആസ്ഥാനത്ത്. ഡൽഹിയിലെത്തിയാണ് സിപിസി സംഘം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. 2020Read More

Main story

‘ആദ്യം സ്വന്തം നാട്ടിലെ കാര്യം നോക്കൂ’- ഓപറേഷൻ സിന്ദൂറില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപദേശങ്ങള്‍ക്ക്

പാരിസ്: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫ്രാൻസ്, ലക്‌സംബർഗ് സന്ദർശനത്തിനിടെയാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ‘ഫ്രീ ഉപദേശങ്ങളെ’ അദ്ദേഹം തള്ളിക്കളഞ്ഞത്. മറ്റുള്ളവർക്ക് ഉപദേശം നൽകുന്നവർ സ്വന്തം മേഖലയിലെ അക്രമങ്ങളെയും അവർ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെയും കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2025 മെയ് മാസത്തിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർക്കാൻ [&Read More

Main story

’ഭീകരതയും സഹകരണവും ഒരുമിച്ച് പോകില്ല; രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ഏത് പ്രതിരോധ നടപടിയും

ചെന്നൈ: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ‘മോശപെട്ട’ അയൽക്കാർക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഐഐടിയിൽ നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയും സഹകരണവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പാകിസ്ഥാന്റെ പേരെടുത്തു പറയാതെ മന്ത്രി ഓർമ്മിപ്പിച്ചു. ‘ഒരു രാജ്യം മനഃപൂർവ്വം ഭീകരവാദം തുടരാനാണ് തീരുമാനിക്കുന്നതെങ്കിൽ, അതിനെതിരെ നടപടിയെടുക്കാൻ നമ്മൾ ആരുടെയും അനുവാദം തേടേണ്ടതില്ല. നമ്മുടെ വെള്ളം പങ്കിടാൻ [&Read More