ചങ്ങനാശ്ശേരി: വെള്ളാപ്പള്ളിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശന്‍, സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണ നിരങ്ങലല്ലേ എന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ [&Read More
Tags :G Sukumaran Nair
ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്-
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല. ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന്‍ [&Read More