27/01/2026

Tags :Geopolitics

World

‘അമേരിക്കയ്ക്ക് സര്‍വാധിപത്യമുള്ള ലോകക്രമം അവസാനിക്കുന്നു’-ദാവോസില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

ദാവോസ്: അമേരിക്കന്‍ സര്‍വാധിപത്യം അസ്തമിക്കാന്‍ പോകുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ് മേധാവിത്വത്തിന് കീഴിലുള്ള നിലവിലെ ലോകക്രമം ചെറിയ മാറ്റത്തിലൂടെയല്ല, വലിയൊരു തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രത്യേക പ്രസംഗത്തിലാണ് കാര്‍ണി ആഗോള രാഷ്ട്രീയത്തിലെ ഈ നിര്‍ണായക മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ലോകം ഇത്രയും നാള്‍ വിശ്വസിച്ചിരുന്ന ‘നിയമാധിഷ്ഠിത ലോകക്രമംRead More

World

യുദ്ധമുണ്ടായാൽ സ്വകാര്യ സ്വത്ത് കണ്ടുകെട്ടും; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി നോർവേ

ഓസ്ലോ: ആഗോളതലത്തിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി നോർവേ സർക്കാർ. യുദ്ധമുണ്ടായാൽ രാജ്യത്തെ പ്രതിരോധിക്കാൻ ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിനായി പൗരന്മാരുടെ വീടുകൾ, കാറുകൾ, ബോട്ടുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ സർക്കാർ ഏറ്റെടുക്കുമെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. യുക്രെയ്ൻRead More

World

ഗ്രീന്‍ലാന്‍ഡ് പിടിക്കാന്‍ ട്രംപ്; തടയാന്‍ ഡാനിഷ് സേനയുടെ വന്‍ പടയൊരുക്കം-ആര്‍ട്ടിക്കില്‍ യുദ്ധകാഹളം മുഴങ്ങുന്നോ?

വാഷിങ്ടണ്‍/കോപന്‍ഹേഗൻ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം നടത്തിയേക്കുമെന്ന സൂചനകൾക്കിടെ, ദ്വീപിൽ വൻ പടയൊരുക്കം നടത്തി ഡെന്മാർക്ക്. ട്രംപിന്റെ ഭീഷണികൾ അവഗണിച്ച് തിങ്കളാഴ്ച വൈകുന്നേരം കൂടുതൽ ഡാനിഷ് സൈനികർ ഗ്രീൻലാൻഡിലെ കൻഗെർലുസുവക്കിൽ വിമാനമിറങ്ങി. ഇതോടെ ആർട്ടിക് മേഖലയിൽ യുദ്ധഭീതി നിഴലിക്കുകയാണ്. ​ഡാനിഷ് ആർമി ചീഫ് പീറ്റർ ബോയ്സൺ നേരിട്ടാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകുന്നത്. ‘ആർട്ടിക് എൻഡുറൻസ്’ എന്ന പേരിൽ നടക്കുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഡെന്മാർക്ക് പറയുന്നതെങ്കിലും, ട്രംപിന്റെ ഭീഷണികളെത്തുടർന്ന് [&Read More

World

‘ശത്രുക്കൾക്കായി പല സർപ്രൈസുകളും കരുതിവെച്ചിട്ടുണ്ട്, ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കും’- ട്രംപിന്റെ മുന്നറിയിപ്പിന് ഇറാൻ

തെഹ്‌റാന്‍: തങ്ങളെ ആക്രമിക്കാൻ മുതിരുന്ന ശത്രുക്കൾക്കായി പല അപ്രതീക്ഷിത നീക്കങ്ങളും കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സൈനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് ബ്രിഗേഡിയർ ജനറൽ നസീർസാദെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പ് നൽകിയത്. ​”ഭീഷണികൾ പ്രവൃത്തിയിലേക്ക് കടന്നാൽ, അവസാന തുള്ളി രക്തം വരെയും രാജ്യം പൊരുതും. ഞങ്ങളുടെ പ്രതിരോധം ശത്രുക്കൾക്ക് ഏറെ [&Read More

India

1963ലെ പാക്‌-ചൈന കരാര്‍ നിയമവിരുദ്ധം; ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനീസ് അവകാശവാദം തള്ളി കരസേനാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷാക്‌സ്ഗാം താഴ്‌വരയുടെ മേലുള്ള ചൈനയുടെ പുതിയ അവകാശവാദങ്ങളെ ശക്തമായി എതിര്‍ത്ത് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 1963ല്‍ പാകിസ്ഥാനും ചൈനയും ഒപ്പുവെച്ച അതിര്‍ത്തി കരാര്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് കൈമാറിയ നടപടിയെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാക്‌സ്ഗാം താഴ്‌വരയില്‍ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളെ ന്യായീകരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തിയിരുന്നു. ഈ [&Read More

World

‘ഒരാൾക്ക് ഒരു ലക്ഷം ഡോളര്‍’: ഗ്രീൻലാൻഡ് പൗരന്മാർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് ട്രംപ്;

വാഷിങ്ടൺ: ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ വിചിത്ര നീക്കങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെൻമാർക്കിന്റെ അധീനതയിലുള്ള പ്രദേശം യുഎസിനോട് ചേർക്കാൻ ഓരോ ഗ്രീൻലാൻഡ് നിവാസിക്കും 10,000 ഡോളർ മുതൽ 1,00,000 ഡോളർ വരെ (ഏകദേശം 84 ലക്ഷം രൂപ വരെ) നൽകാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. ദേശീയ സുരക്ഷയുടെ ഭാഗമായാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ് ലക്ഷ്യമിടുന്നത്. ആർട്ടിക് മേഖലയിൽ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വർധിക്കുന്നത് അമേരിക്കയ്ക്ക് ഭീഷണിയാണെന്നും ഗ്രീൻലാൻഡ് സംരക്ഷിക്കാൻ ഡെൻമാർക്കിന് ശേഷിയില്ലെന്നുമാണ് ട്രംപിന്റെ വാദം. [&Read More

Main story

‘ലോക പോലീസോ ജഡ്ജിയോ ചമയാന്‍ ഒരു രാജ്യവും നോക്കേണ്ട’; അമേരിക്കയുടെ ഇറാഖ്, ഇറാന്‍

ബെയ്ജിങ്: ലോകത്തിന്റെ പൊലീസോ ജഡ്ജിയോ ആകാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ രൂക്ഷവിമർശനം. വെനസ്വേലയുടെ പരമാധികാരവും ദേശീയ അന്തസ്സും സംരക്ഷിക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി മൂന്നിന് വെനസ്വേലയിൽ യുഎസ് നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെയും സൈനിക ഇടപെടലിനെയും ‘ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഗുണ്ടായിസം’ [&Read More

World

‘ഗ്രീൻലാൻഡിൽ തൊട്ടാൽ നാറ്റോ ബാക്കിയുണ്ടാകില്ല’; യുഎസിന് മുന്നറിയിപ്പുമായി ഡെന്മാർക്ക്

കോപ്പൻഹേഗൻ: ഗ്രീൻലാൻഡിനെച്ചൊല്ലി അമേരിക്കയും ഡെന്മാർക്കും തമ്മിലുള്ള നയതന്ത്ര പോരാട്ടം മുറുകുന്നു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചാൽ അത് നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ മുന്നറിയിപ്പ് നൽകി. ആർട്ടിക് ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളാണ് ഡെന്മാർക്കിനെ ചൊടിപ്പിച്ചത്. വെനിസ്വേലൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ട്രംപ് നടത്തിയ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘ഒരു നാറ്റോ രാജ്യം മറ്റൊരു അംഗരാജ്യത്തെ [&Read More

World

അടുത്തത് ഗ്രീന്‍‌ലാന്‍ഡ് എന്ന് സൂചന നല്‍കി യുഎസ് വൃത്തങ്ങള്‍; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്മാര്‍ക്ക്

വാഷിംഗ്ടണ്‍/കോപ്പന്‍ഹേഗന്‍: വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് വരുന്നത് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ യുഎസ് പതാകയില്‍ പൊതിഞ്ഞ ഗ്രീന്‍ലാന്റ് ഭൂപടം ‘ഉടന്‍’ എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അതേസമയം, ഗ്രീന്‍ലാന്റിനെ യുഎസിന്റെ ഭാഗമാക്കാന്‍ പ്രത്യേക ദൂതനായി ജെഫ് ലാന്‍ഡ്രിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ [&Read More

India

‘ചൈന-പാക് സഖ്യം മേഖലയ്ക്ക് ഭീഷണി’; ഇന്ത്യയുടെ സഹായം തേടി പാകിസ്താനിലെ ബലൂച് നേതാവ്

ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്ന തന്ത്രപരമായ സഖ്യം മേഖലയ്ക്ക് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കി ബലൂച് മനുഷ്യാവകാശ പ്രവര്‍ത്തകനും നേതാവുമായ മിര്‍ യാര്‍ ബലൂച്ച്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ബലൂചിസ്ഥാനിലെ നിലവിലെ ഗുരുതര സാഹചര്യം വിവരിച്ചത്. വരും മാസങ്ങളില്‍ ചൈനീസ് സൈന്യം ബലൂചിസ്ഥാന്‍ മണ്ണില്‍ നേരിട്ട് വിന്യസിക്കപ്പെട്ടേക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം കത്തില്‍ നടത്തിയിട്ടുണ്ട്. ചൈനRead More