കരുവാരകുണ്ട്: മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകം. സ്കൂളിലേക്ക് പോയ 14 വയസ്സുള്ള ഒൻപതാം ക്ലാസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാരകുണ്ട് തൊടിയപുലത്താണ് സംഭവം. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി ക്ലാസിൽ എത്തിയിരുന്നില്ല.. ഒരു നമ്പറിൽ നിന്ന് ഫോൺ വിളിച്ചതിനു ശേഷം ഫോൺ സ്വിച്ച് ഓഫായിരുന്നു. ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതി [&Read More