04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gold Anklet Stolen

Kerala

ആലപ്പുഴയിൽ വീടിന്റെ ജനൽ തുരന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണപ്പാദസരം കവർന്നു

ആലപ്പുഴ: വീടിന്റെ ജനാല തുരന്ന് തുറന്ന് അകത്തുകടന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണപ്പാദസരം മോഷ്‌ടിച്ചു. താമരക്കുളം ഗുരുനാഥൻ കുളങ്ങര പ്ലാവിളയിൽ അനിലിൻ്റെ വീട്ടിലാണ് സംഭവം. കിടപ്പുമുറിയിൽ ജനാലയോടു ചേർന്ന് ഉറങ്ങുകയായിരുന്ന അനിലിന്റെ ഭാര്യ രമ്യയുടെ കാലിൽ അണിഞ്ഞിരുന്ന പാദസരമാണ് കവർന്നത്. പുലർച്ചെ മൂന്നു മണിയോടെ ഉണർന്നപ്പോഴാണ് ഒരു കാലിലെ പാദസരം നഷ്ടപ്പെട്ട വിവരം രമ്യ അറിയുന്നത്. ആദ്യം വീടിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാവിലെ പരിശോധിച്ചപ്പോഴാണ് ജനലിന്റെ കൊളുത്തുള്ള ഭാഗത്ത് ദ്വാരങ്ങൾ ഉണ്ടാക്കി ജനൽ തുറന്നതായി ശ്രദ്ധയിൽപെട്ടത്. [&Read More