‘ഭരണമാറ്റം ലക്ഷ്യമിട്ട് അക്രമം നടത്തുന്നവർക്ക് സർക്കാർ ജോലിയില്ല’; സ്വഭാവ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി
ലഖ്നൗ: സർക്കാർ ജോലിക്കുള്ള സ്വഭാവ പരിശോധന ചട്ടങ്ങൾ കടുപ്പിക്കാൻ ഉത്തർ പ്രദേശ് സർക്കാർ. ഭരണമാറ്റത്തിന് വേണ്ടി അക്രമാസക്തമായ നിലപാട് കൈക്കൊള്ളുന്നവർ പുറന്തള്ളപ്പെട്ടേക്കാം. ഇതുസംബന്ധിച്ച് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഭരണകൂടത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തുന്നപക്ഷം ഉദ്യോഗാർഥികളെ സർക്കാർ ജോലികളിൽനിന്ന് വിലക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അലഹാബാദ് ഹൈക്കോടതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി അപ്പോയിന്റ്മെന്റ് ആൻഡ് പേഴ്‌സണൽ ഡിപ്പാർട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി എം. ദേവരാജാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകൾ, കോർപറേഷനുകൾ, കൗൺസിലുകൾ, [&Read More