27/01/2026

Tags :Greenland

Main story

ഗ്രീന്‍ലാന്‍ഡ് പിടിക്കാന്‍ ട്രംപ്; തടയാന്‍ ഡാനിഷ് സേനയുടെ വന്‍ പടയൊരുക്കം-ആര്‍ട്ടിക്കില്‍ യുദ്ധകാഹളം മുഴങ്ങുന്നോ?

വാഷിങ്ടണ്‍/കോപന്‍ഹേഗൻ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം നടത്തിയേക്കുമെന്ന സൂചനകൾക്കിടെ, ദ്വീപിൽ വൻ പടയൊരുക്കം നടത്തി ഡെന്മാർക്ക്. ട്രംപിന്റെ ഭീഷണികൾ അവഗണിച്ച് തിങ്കളാഴ്ച വൈകുന്നേരം കൂടുതൽ ഡാനിഷ് സൈനികർ ഗ്രീൻലാൻഡിലെ കൻഗെർലുസുവക്കിൽ വിമാനമിറങ്ങി. ഇതോടെ ആർട്ടിക് മേഖലയിൽ യുദ്ധഭീതി നിഴലിക്കുകയാണ്. ​ഡാനിഷ് ആർമി ചീഫ് പീറ്റർ ബോയ്സൺ നേരിട്ടാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകുന്നത്. ‘ആർട്ടിക് എൻഡുറൻസ്’ എന്ന പേരിൽ നടക്കുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഡെന്മാർക്ക് പറയുന്നതെങ്കിലും, ട്രംപിന്റെ ഭീഷണികളെത്തുടർന്ന് [&Read More

Main story

അനുമതിക്ക് കാക്കേണ്ട, ആക്രമിച്ചോളൂ… അമേരിക്കൻ നീക്കത്തിനെതിരെ സൈന്യത്തെ സജ്ജമാക്കി ഡെൻമാർക്ക്

കോപൻഗേഹൻ: ഗ്രീൻലാൻഡിന് മേൽ അവകാശവാദം ഉന്നയിക്കുന്ന അമേരിക്കൻ നീക്കങ്ങൾക്കെതിരെ സൈനികമായി പ്രതികരിക്കാൻ തയ്യാറെടുത്ത് ഡെൻമാർക്ക്. പ്രസിഡന്റ് ട്രംപിന്റെ താൽപ്പര്യങ്ങൾ തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് വിലയിരുത്തുന്ന ഡാനിഷ് ഗവൺമെന്റ്, വിദേശ സൈന്യത്തിന്റെ ഏത് കടന്നുകയറ്റത്തെയും ഉടൻ പ്രതിരോധിക്കാൻ സൈന്യത്തിന് കർശന നിർദ്ദേശം നൽകി. 1952Read More

Main story

‘അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡില്‍ അമേരിക്ക കടുത്ത നടപടികളിലേക്ക് കടക്കുന്നു’; മുന്നറിയിപ്പുമായി ട്രംപ്

വാഷിംങ്ടൺ: ഗ്രീൻലാൻഡിനെതിരെ കടുത്ത നടപടികളിലേക്കു കടക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡൊണാൾഡ് ട്രംപ്. ആർട്ടിക് ദ്വീപ് രാഷ്ട്രമായ ഗ്രീൻലാൻഡിന് മേൽ അമേരിക്കൻ നിയന്ത്രണം ഉറപ്പാക്കാൻ ഏതു മാർഗവും സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയോ ചൈനയോ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാൻ അങ്ങേയറ്റത്തെ നടപടിക്കും മടിക്കില്ലെന്നാണ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയത്. ഗ്രീൻലാൻഡിന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഗ്രീൻലാൻഡിൽ ഞങ്ങൾ ചില നീക്കങ്ങൾ നടത്താൻ പോകുകയാണ്, അത് അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. [&Read More

World

‘ഗ്രീൻലാൻഡിൽ തൊട്ടാൽ നാറ്റോ ബാക്കിയുണ്ടാകില്ല’; യുഎസിന് മുന്നറിയിപ്പുമായി ഡെന്മാർക്ക്

കോപ്പൻഹേഗൻ: ഗ്രീൻലാൻഡിനെച്ചൊല്ലി അമേരിക്കയും ഡെന്മാർക്കും തമ്മിലുള്ള നയതന്ത്ര പോരാട്ടം മുറുകുന്നു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചാൽ അത് നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ മുന്നറിയിപ്പ് നൽകി. ആർട്ടിക് ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളാണ് ഡെന്മാർക്കിനെ ചൊടിപ്പിച്ചത്. വെനിസ്വേലൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ട്രംപ് നടത്തിയ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘ഒരു നാറ്റോ രാജ്യം മറ്റൊരു അംഗരാജ്യത്തെ [&Read More

World

അടുത്തത് ഗ്രീന്‍‌ലാന്‍ഡ് എന്ന് സൂചന നല്‍കി യുഎസ് വൃത്തങ്ങള്‍; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്മാര്‍ക്ക്

വാഷിംഗ്ടണ്‍/കോപ്പന്‍ഹേഗന്‍: വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് വരുന്നത് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ യുഎസ് പതാകയില്‍ പൊതിഞ്ഞ ഗ്രീന്‍ലാന്റ് ഭൂപടം ‘ഉടന്‍’ എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അതേസമയം, ഗ്രീന്‍ലാന്റിനെ യുഎസിന്റെ ഭാഗമാക്കാന്‍ പ്രത്യേക ദൂതനായി ജെഫ് ലാന്‍ഡ്രിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ [&Read More