ഗുവാഹത്തി/ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളുടെയും വിവാദമായ വെടിവെപ്പ് വീഡിയോയുടെയും പശ്ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജികളുടെ പ്രവാഹം. അസമിലെ പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ ഡോ. ഹീരൻ ഗോഹൈൻ ആണ് ഏറ്റവുമൊടുവിൽ ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിമന്തയുടെ പ്രസ്താവനകൾ വിദ്വേഷ പ്രസംഗങ്ങളാണെന്നും ഇത് സാധാരണക്കാരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഹരജിയിൽ ഡോ. ഹീരൻ ഗോഹൈൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ച് നടത്തുന്ന പരാമർശങ്ങൾ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് [&Read More
Tags :Himanta anti muslim remarks
ഗുവാഹത്തി: റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കടന്നാക്രമിച്ച് അർണബ് ഗോസ്വാമി. മുസ്ലിം വിരുദ്ധ പരാമർശങ്ങളെക്കുറിച്ചും അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏറെ വിവാദമായ പോയിന്റ് ബ്ലാങ്ക് വെടിവയ്പ്പ് വീഡിയോയുടെ ഉത്തരവാദിത്തത്തിൽനിന്നും ഹിമാന്ത ഒഴിഞ്ഞുമാറി. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശർമ നടത്തുന്ന ‘മിയ മുസ്ലിം’ എന്ന പ്രയോഗത്തെ അർണബ് ശക്തമായി ചോദ്യം [&Read More