20/10/2026
[fontresizer_tawhidurrahmandear_widget]

Tags :House Arrest

India

യുപിയിൽ പള്ളി പൊളിച്ചുനീക്കി; തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ കളക്ടറേറ്റ് വളപ്പിൽ സ്ഥിതി ചെയ്തിരുന്ന പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. വൻ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെയോടെയായിരുന്നു നടപടി. ഇതിൽ പ്രതിഷേധിച്ച് സ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി ലോക്‌സഭാ എംപി ഇഖ്റ ഹസനെ പൊലീസ് കൈരാനയിലെ വീട്ടിൽ വീട്ടുതടങ്കലിലാക്കി. സർക്കാർ ഭൂമി കയ്യേറി അനധികൃതമായാണ് പള്ളി നിർമിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടത്തിന്റെ നടപടി. പള്ളി നിർമാണം അനധികൃതമാണെന്ന് സിറ്റി മജിസ്ട്രേറ്റ് ജൂലൈയിൽ വിധിക്കുകയും പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പള്ളി [&Read More

India

ഇസ്‌ലാം സ്വീകരിച്ച യുവതികളെ വീട്ടുതടങ്കലിലാക്കി: പിതാവിനും യുപി സർക്കാരിനും 25 ലക്ഷം രൂപ

ലക്നൗ: ഉത്തർപ്രദേശിൽ ഇസ്‌ലാം മതം സ്വീകരിച്ച രണ്ട് മുതിർന്ന സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയ സംഭവത്തിൽ പിതാവിനും സംസ്ഥാന സർക്കാരിനുമെതിരെ അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായ യുവതികളെ നിയമവിരുദ്ധമായി തടവിലാക്കിയതിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇവരെ ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. ദിയ ഭാട്ടിയ (20), അൻഷു ഭാട്ടിയ (35) എന്നിവർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയുടെ 50 ശതമാനം പിതാവായ അനിൽ കുമാർ ഭാട്ടിയയിൽ നിന്നും [&Read More