മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ച് ആധികാരികമായാണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം. ടൂര്‍ണമെന്റിലുടനീളം ഓള്‍റൗണ്ട് മികവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്രനേട്ടം കൈവരിച്ചത്. അതിനിടെ, ട്രോഫി കൈമാറ്റത്തിനിടയിലുള്ള ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ കാലില്‍ തൊട്ടുവണങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം. ജയ് ഷാ ലോകകപ്പ് ട്രോഫി [&Read More