27/01/2026

Tags :india

Main story

‘ഫ്രീബി സംസ്കാരത്തിനെതിരെ സംസാരിച്ച മോദിയും ഇപ്പോള്‍ അത് ഏറ്റെടുക്കുന്നു; ഇത് വികസനമല്ല, രാഷ്ട്രീയ

ന്യൂഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള രാഷ്ട്രീയത്തിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. വോട്ടുകള്‍ നേടാന്‍ സൗജന്യങ്ങള്‍ സഹായിച്ചേക്കാം. എന്നാല്‍, അവ രാജ്യത്തെ മുന്നോട്ടുനയിക്കില്ലെന്നും, കടമെടുത്ത പണം നല്‍കുന്നത് വികസനമല്ല, രാഷ്ട്രീയ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ വിമര്‍ശനം. ”മത്സരബുദ്ധിയോടെയുള്ള ഈ സൗജന്യ പ്രഖ്യാപനങ്ങള്‍ ഭരണതലത്തിലെ സാമ്പത്തിക അച്ചടക്കം പൂര്‍ണമായി ഇല്ലാതാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് അവിശ്വസനീയമായ വാഗ്ദാനങ്ങള്‍ [&Read More

India

‘അസംബന്ധം; കള്ളക്കഥകൾ മെനയുന്ന സ്ഥിരം അടവ്, പ്രതീക്ഷ തെറ്റിച്ചില്ല’ ഇസ്ലാമാബാദ് സ്ഫോടനത്തിൽ പാകിസ്താൻ്റെ

​ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന ചാവേർ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളി. അടിസ്ഥാനരഹിതവും അസംബന്ധവുമായ ഈ ആരോപണങ്ങൾ പ്രതീക്ഷിച്ചതാണെന്നുംപാകിസ്താൻ്റെ സ്ഥിരം അടവാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. അന്താരാഷ്ട്ര സമൂഹം പാകിസ്ഥാന്റെ വഴിതിരിച്ചുവിടൽ ശ്രമങ്ങളിൽ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.​ഇസ്ലാമാബാദിലെ കോടതി വളപ്പിന് പുറത്ത് നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപണവുമായി രംഗത്തെത്തിയത്. ‘ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക്’ [&Read More

World

ഇന്ത്യ അടുത്ത സൂപ്പർ പവർ, യു.എൻ രക്ഷാസമിതിയില്‍‌ സ്ഥിരാംഗത്വം അനിവാര്യം-ഫിന്നിഷ് പ്രസിഡൻ്റ് സ്റ്റബ്

ഹെൽസിങ്കി: അമേരിക്കയ്ക്കും ചൈനയ്ക്കും ഒപ്പം ലോകത്തിലെ അടുത്ത സൂപ്പർ പവർ ഇന്ത്യയായിരിക്കുമെന്ന് ഫിൻലന്‍ഡ് പ്രസിഡൻ്റ് അലക്സാണ്ടർ സ്റ്റബ്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ (യു.എൻ.എസ്.സി) ഇന്ത്യ സ്ഥിരാംഗമാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫിൻലാൻ്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റബിന്‍റെ അഭിപ്രായ പ്രകടനം.. യു.എൻ രക്ഷാ കൗൺസിലിൽ ഇന്ത്യ സ്ഥിരാംഗമായി ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഇല്ലെങ്കിൽ, യു.എൻ ദുർബലമായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രക്ഷാസമിതിയുടെ ഘടന പുനഃസംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കൗൺസിലിൻ്റെ അംഗസംഖ്യ കുറഞ്ഞത് [&Read More