ഒട്ടാവ: കാനഡയിൽ വാടകക്കാരനുമായി തർക്കത്തിലേർപ്പെടുകയും പ്രകോപിതയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥയെ പോലീസ് അറസ്റ്റ് ചെയ്തു. താമസക്കാരൻ ബാർബിക്യൂ ഗ്രില്ലിൽ ബീഫ് പാകം ചെയ്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ അറസ്റ്റിൽ കലാശിച്ചത്. വാടകക്കാരൻ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് പോലീസ് കേസെടുത്തത്. യുവാവ് ബാർബിക്യൂവിൽ ബീഫ് പാകം ചെയ്തതാണ് വീട്ടുടമയെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ ഗ്രില്ലിലുണ്ടായിരുന്ന ഭക്ഷണം മുഴുവൻ വീട്ടുടമസ്ഥ മരക്കഷ്ണം ഉപയോഗിച്ച് തട്ടിത്തെറിപ്പിച്ചു. കൂടാതെ, തന്റെ അനുവാദമില്ലാതെ വീട്ടിൽ ഇനി ബീഫ് പാകം [&Read More