ചണ്ഡിഗഢ്: ഇന്ത്യൻ സായുധ സേനകളുടെ സുപ്രീം കമാൻഡര്‍ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രമെഴുതി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റാഫേലിൽ പറന്നുയർന്നത്. റാഫേൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്ന ആദ്യ വനിതാ ഇന്ത്യൻ രാഷ്ട്രപതി എന്ന ബഹുമതി ഇതോടെ ദ്രൗപദി മുർമുവിന് സ്വന്തമായി. വിമാനയാത്രയ്ക്ക് മുന്നോടിയായി വ്യോമതാവളത്തിൽ രാഷ്ട്രപതിക്ക് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. 2023 ഏപ്രിലിൽ അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ്Read More