31/07/2026
[fontresizer_tawhidurrahmandear_widget]

Tags :Interfaith Friendship

Kerala

മരണത്തിനും മായ്ക്കാനാകാത്ത സൗഹൃദം; പ്രിയസുഹൃത്ത് മഹ്മൂദിന്റെ ഖബറിടത്തിൽ ദിവസവുമെത്തുന്ന കൃഷ്ണൻ

കാസർകോട്: മരണത്തിന്റെ വേർപാടിനും മായ്ക്കാനാകാത്ത അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് കാസർകോട് കുമ്പള പേർവാടിലെ കൃഷ്ണനും മഹ്മൂദും. വേർപിരിഞ്ഞ് രണ്ടര വർഷം പിന്നിട്ടിട്ടും, പ്രിയസുഹൃത്ത് മഹ്മൂദിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഖബറിടത്തിലേക്ക് ദിവസവും തെറ്റാതെ എത്തുമ്പോൾ കൃഷ്ണന് പറയാനുള്ളത് മതങ്ങൾക്കതീതമായ സ്നേഹബന്ധത്തിന്റെ കഥയാണ്. കുമ്പളയിൽ തുണിക്കച്ചവടക്കാരനായിരുന്ന മഹ്മൂദും കൃഷ്ണനും തമ്മിൽ ദീർഘകാലത്തെ ആത്മബന്ധമാണുണ്ടായിരുന്നത്. ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും ഫോണിൽ സംസാരിക്കുകയും, രാത്രി കടയടച്ച ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു. എന്നാൽ, മഹ്മൂദിന്റെ അപ്രതീക്ഷിത വേർപാട് [&Read More