ഇറാന്‍ അതിര്‍ത്തിക്ക് സമീപം വട്ടമിട്ടു പറന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍; പുതിയ സംഘര്‍ഷത്തിന് സാധ്യതയെന്ന്
തെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും ഇസ്രയേലും ഇറാനും തമ്മില്‍ പുതിയ സംഘര്‍ഷം ഉടലെടുക്കുന്നതായി സൂചന. ഇറാന്റെ അതിര്‍ത്തിക്ക് സമീപം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇറാഖിന്റെ കിഴക്കന്‍ വ്യോമാതിര്‍ത്തിയില്‍, ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മയ്സാന്‍ പ്രവിശ്യക്ക് സമീപമാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ രാത്രി പറന്നതെന്നാണ് ഹീബ്രു ഭാഷാ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ പ്രതിരോധ ശേഷി വിലയിരുത്തുന്നതിനുള്ള നിരീക്ഷണ ദൗത്യമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജെRead More