04/06/2026
[fontresizer_tawhidurrahmandear_widget]

ഇറാന്‍ അതിര്‍ത്തിക്ക് സമീപം വട്ടമിട്ടു പറന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍; പുതിയ സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

 ഇറാന്‍ അതിര്‍ത്തിക്ക് സമീപം വട്ടമിട്ടു പറന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍; പുതിയ സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

തെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും ഇസ്രയേലും ഇറാനും തമ്മില്‍ പുതിയ സംഘര്‍ഷം ഉടലെടുക്കുന്നതായി സൂചന. ഇറാന്റെ അതിര്‍ത്തിക്ക് സമീപം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഇറാഖിന്റെ കിഴക്കന്‍ വ്യോമാതിര്‍ത്തിയില്‍, ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മയ്സാന്‍ പ്രവിശ്യക്ക് സമീപമാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ രാത്രി പറന്നതെന്നാണ് ഹീബ്രു ഭാഷാ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ പ്രതിരോധ ശേഷി വിലയിരുത്തുന്നതിനുള്ള നിരീക്ഷണ ദൗത്യമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജെ-ഫീഡ് ഉള്‍പ്പെടെയുള്ള ഇസ്രയേല്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംഭവസമയത്ത് യു.എസ് എയര്‍ഫോഴ്സിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും (കെ.സി-135 റീഫ്യൂവലിങ് എയര്‍ക്രാഫ്റ്റ്) ഇറാന്‍-ഇറാഖ് അതിര്‍ത്തിക്ക് സമീപം കണ്ടതായും വിവരങ്ങളുണ്ട്. ദീര്‍ഘദൂര വ്യോമദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ ഈ വിമാനങ്ങളുടെ സാന്നിധ്യം മേഖലയില്‍ കൂടുതല്‍ ആശങ്കയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

അതേസമയം, ഇസ്രായേലിന്റെ വ്യോമാതിര്‍ത്തി ലംഘനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇറാന്‍ സൈന്യം നിഷേധിച്ചു. തെഹ്റാനില്‍ കേട്ട യുദ്ധവിമാനങ്ങളുടെ ശബ്ദം വ്യോമസേനയുടെ പതിവ് പരിശീലന പറക്കലുകളുടേതാണെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ഇറാഖ് പ്രതിരോധ മന്ത്രാലയവും വാര്‍ത്ത തള്ളിക്കളഞ്ഞു.

Also read: