20/07/2026
[fontresizer_tawhidurrahmandear_widget]

‘എന്നെ കൊന്നാല്‍ ഇറാനെ ബോംബിട്ട് ഇല്ലാതാക്കണം’; സൈന്യത്തിന് ട്രംപിന്റെ നിര്‍ദേശം

 ‘എന്നെ കൊന്നാല്‍ ഇറാനെ ബോംബിട്ട് ഇല്ലാതാക്കണം’; സൈന്യത്തിന് ട്രംപിന്റെ നിര്‍ദേശം

വാഷിങ്ടണ്‍: താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.

ഇറാന്‍ തന്നെ ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ബോംബാക്രമണം ഇറാനുമേല്‍ നടത്താനാണ് അമേരിക്കന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ മുന്നറിയിപ്പുകളെ ട്രംപ് അത്ര ഗൗരവത്തോടെയല്ല കാണുന്നത്. ഇസ്രയേലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇറാന്‍ പുതുതായി ഒന്നും ആസൂത്രണം ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇറാനില്‍ നിന്നുള്ള വധഭീഷണി ദീര്‍ഘകാലമായുള്ളതാണെന്നും അവരുടെ ഹിറ്റ്ലിസ്റ്റില്‍ തനിക്കാണ് ഒന്നാം സ്ഥാനമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അവര്‍ വര്‍ഷങ്ങളായി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നും, ജീവിതം ഇങ്ങനെയൊക്കെ തന്നെയാണെന്നും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ട്രംപ് വിശദീകരിച്ചു.

Also read: