19/10/2026
[fontresizer_tawhidurrahmandear_widget]

‘പശ്ചിമേഷ്യയിൽ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി’; വിവാദ പരാമർശവുമായി ട്രംപ്

 ‘പശ്ചിമേഷ്യയിൽ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി’; വിവാദ പരാമർശവുമായി ട്രംപ്

ന്യൂയോർക്ക്: മുസ്‌ലിംകൾക്കിടയിൽ പ്രചാരമുള്ള ‘മുഹമ്മദ്’ എന്ന പേരിനെ പരാമർശിച്ചും ഇറാന്റെ പ്രസിഡന്റ് പദവിയെക്കുറിച്ചും പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോർജിയയിലെ ഡാൾട്ടണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.

“പശ്ചിമേഷ്യയിൽ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി. 65 ശതമാനത്തോളം അത് ശരിയാകാൻ സാധ്യതയുണ്ട്. ‘ഹലോ, മുഹമ്മദ്’ എന്ന് ഞാൻ വർഷങ്ങളായി പറയാറുണ്ട്, എനിക്കൊരിക്കലും തെറ്റിയിട്ടില്ല”-ട്രംപ് പറഞ്ഞു.

നവംബർ 3-ന് നടക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി ഡാൾട്ടൺ മുൻസിപ്പൽ എയർപോർട്ടിലെ ഹാംഗറിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലാണ് ട്രംപിന്റെ പ്രസംഗം. ഇറാനെക്കുറിച്ച് സംസാരിക്കവേയായിരുന്നു ഈ പരാമർശം. “ആരും പ്രസിഡന്റാകാൻ ആഗ്രഹിക്കാത്ത ഏക രാജ്യം ഇറാനാണ്”-ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ട്രംപിന്റെ പരാമർശങ്ങൾക്ക് സദസ്സിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതുമില്ല.

അതേസമയം, ട്രംപിന്റെ വംശീയവും അധിക്ഷേപകരവുമായ ശൈലിക്കെതിരെ മനുഷ്യാവകാശ സംഘടനകളും മുസ്‌ലിം കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിൽ പ്രവാചകനോടുള്ള ആദരസൂചകമായി വ്യാപകമായി ഉപയോഗിക്കുന്ന പേരിനെ നിസ്സാരവൽക്കരിക്കുകയും അധിക്ഷേപിക്കുകയുമാണ് ട്രംപ് ചെയ്തതെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.

മുമ്പ് സോമാലിയൻ-അമേരിക്കൻ പശ്ചാത്തലമുള്ള പ്രതിനിധി ഇൽഹാൻ ഉമർ, ഡെമോക്രാറ്റിക് യു.എസ്. സെനറ്റ് സ്ഥാനാർത്ഥി അബ്ദുൽ എൽ-സയീദ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും പ്രചാരണത്തിനിടെ ട്രംപ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Also read: