27/01/2026

Tags :Iran protests

World

ഇറാന്‍ സമുദ്രമേഖലയില്‍ നിലയുറപ്പിച്ച് യുഎസ്എസ് എബ്രഹാം ലിങ്കണ്‍; അതീവ ജാഗ്രതയില്‍ പശ്ചിമേഷ്യ

വാഷിങ്ടണ്‍/തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് അമേരിക്കന്‍ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പല്‍ വ്യൂഹമായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചു. ഇറാന്റെ സമുദ്രമേഖലയ്ക്കടുത്ത് കപ്പല്‍ നിലയുറപ്പിച്ചതായാണു വിവരം. ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കത്തിനും സജ്ജമാകുന്ന വിധം യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയിലാണ് ഇപ്പോള്‍ കപ്പല്‍വ്യൂഹമുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നീക്കത്തിന് ഉത്തരവിട്ടതെന്നാണു വിവരം. ഒരു വിമാനവാഹിനിക്കപ്പല്‍, ഗൈഡഡ് മിസൈല്‍ ക്രൂയിസറുകള്‍, വിമാനവിരുദ്ധ [&Read More

Iran

ഇറാന്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ശരീരത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ കണ്ടെത്തി-റിപ്പോര്‍ട്ട്‌

തെഹ്റാന്‍: ഇറാനിൽ അടുത്തിടെ നടന്ന കലാപങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങളിൽനിന്ന് ഇസ്രയേലി നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്തതായി റിപ്പോർട്ട്. ഇറാനിയൻ മാധ്യമങ്ങളായ പ്രസ് ടിവി, തസ്‌നിം ന്യൂസ് എന്നിവയാണ് ഈ വാർത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ​ഇറാനിലെ സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങൾക്കിടയിൽ ഭീതി പരത്താനും ലക്ഷ്യമിട്ടുള്ള വിദേശ ഗൂഢാലോചനയാണിതെന്ന് ഇറാൻ അധികൃതർ ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ, കലാപകാരികൾക്കിടയിൽ നുഴഞ്ഞുകയറിയവരാകാം ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളിൽ [&Read More

Main story

‘അമേരിക്കയെ യുദ്ധത്തില്‍ ചാടിക്കാനുള്ള ഇസ്രയേല്‍ കെണിയാണിത്; ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുത്’-ട്രംപിനോട് ഇറാന്‍

തെഹ്റാന്‍: ഇറാനില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, അമേരിക്കയെ ഇറാനെതിരെ തിരിക്കാനുള്ള കെണിയായിരുന്നു ഇതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി സ്ഥിതിഗതികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേല്‍ തന്ത്രത്തില്‍ വീണ് കഴിഞ്ഞ ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അരാഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രയേലിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറി അക്രമം [&Read More

World

ഇറാനിൽ പ്രതിഷേധക്കാർ ഐസിസ് മാതൃകയിലുള്ള ക്രൂരതകൾ അഴിച്ചുവിടുന്നതായി റിപ്പോർട്ടുകൾ

തെഹ്‌റാൻ: ഇറാനിൽ ആഴ്ചകളായി തുടരുന്ന രാജ്യവ്യാപകമായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലേക്ക് മാറിയതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർ ഭീകര സംഘടനയായ ഐസിസിന് സമാനമായ രീതിയിലുള്ള അക്രമങ്ങളാണ് നടത്തുന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുമുതൽ നശിപ്പിക്കൽ, തീവെപ്പ്, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ എന്നിവ പ്രകടനക്കാർ നടത്തുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചുസംഘർഷങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സന്നദ്ധപ്രവർത്തകർക്കും പോലീസ് സേനയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ “ഐസിസ് ശൈലിയിലുള്ള മൃഗീയ [&Read More

Main story

‘ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനില്ല’; സൈനിക നീക്കത്തിനില്ലെന്ന് വ്യക്തമാക്കി അമേരിക്ക

വാഷിങ്ടണ്‍/തെല്‍ അവീവ്: ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാനോ ഭരണമാറ്റം വേഗത്തിലാക്കാനോ തങ്ങള്‍ക്കു പദ്ധതിയില്ലെന്ന് അമേരിക്ക. ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇറാനിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ‘സ്‌കൈ ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കബി ഭരണകൂടത്തിന്റെ നിലപാട് മാറ്റം വെളിപ്പെടുത്തിയത്. ‘ഭരണമാറ്റം വേഗത്തിലാക്കാന്‍ അമേരിക്ക സജീവമായി ഇടപെടുന്നില്ല. അത് ഇറാനിയന്‍ ജനതയോടുള്ള ബഹുമാനത്തിന്റെ വിഷയമാണ്. സ്വന്തം [&Read More