‘ആണവായുധം നിർമിക്കാത്തത് ഇറാന്റെ രാഷ്ട്രീയ തന്ത്രമല്ല, വിശ്വാസ നിലപാട്; ഖാംനഇയുടെ ഫത്‌വയുണ്ട്’; വ്യക്തമാക്കി
തെഹ്റാൻ: ആണവായുധങ്ങൾ നിർമിക്കില്ലെന്നത് ഇറാന്റെ കേവലം രാഷ്ട്രീയ തന്ത്രമല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. മതപരമായ വിശ്വാസങ്ങളുടെയും കർമശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലുള്ള ഉറച്ച തീരുമാനമാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വടക്കൻ പ്രവിശ്യയായ മസന്ദരാനിൽ സംസാരിക്കുകയായിരുന്നു പെസെഷ്‌കിയാൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഫത്വ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിന്റെ പരാമർശം. ”ആണവായുധങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിക്കില്ലെന്ന് പരമോന്നത മതനേതാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മതപരവും കർമശാസ്ത്രപരവുമായ വിശ്വാസങ്ങളിൽ വേരൂന്നിയ ഒരു നിലപാടാണ്. അതൊരിക്കലും മാറ്റാൻ [&Read More