01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Vs USA

Main story

ഗൾഫിൽ ആശങ്ക; യുഎഇയിലും കുവൈത്തിലും സൗദിയിലും സ്‌ഫോടനങ്ങളെന്ന് റിപ്പോർട്ട്

ദുബൈ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിൽ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വൻ വ്യോമാക്രമണം നടത്തി. ഇതിന്റെ ഭാഗമായി യുഎഇയിലെ അബുദാബി, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിൽ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ റിയാദിലും സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. മിഡിലീസ്റ്റിലെ എല്ലാ യുഎസ് താവളങ്ങളെയും തങ്ങൾ [&Read More

Main story

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രമണം; ബഹ്‌റൈൻ, ഖത്തർ, യുഎഇ, കുവൈത്ത്

തെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ പൂർണ പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈലാക്രമണം നടക്കുന്നതായി റിപ്പോർട്ട്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ദുബൈയിലും ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമുള്ള ബഹ്റൈനിലെ ജുഫൈറിലാണ് വൻ സ്‌ഫോടനമുണ്ടായത്. യുഎസ് നാവിക താവളത്തിന് നേരെ മിസൈലുകൾ പതിക്കുന്നതിന്റെയും വൻ പുകപടലങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ ആർടി ഉൾപ്പെടെയുള്ള [&Read More

Iran

യുദ്ധഭീതിക്കിടെ ഇറാന്റെ വമ്പന്‍ പടയൊരുക്കം? വിപ്ലവ ഗാര്‍ഡ് മുന്‍ മേധാവിമാരെ വിളിച്ചുചേര്‍ത്ത് ഉന്നതതല

തെഹ്റാന്‍: മേഖലയില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉന്നതതല യോഗം വിളിച്ച് ഇറാന്‍. ‘നാഷണല്‍ ഗാര്‍ഡ്സ് ഡേ’യോട് അനുബന്ധിച്ച് നടന്ന ഈ ഒത്തുചേരലില്‍ വിപ്ലവ ഗാര്‍ഡിന്റെ നിലവിലെ കമാന്‍ഡര്‍മാരും മുന്‍ മേധാവിമാരും പങ്കെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മുന്‍ കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി, മേജര്‍ ജനറല്‍ യഹ്യ റഹീം സഫവി, മേജര്‍ ജനറല്‍ [&Read More

Main story

‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More

World

‘ശത്രുക്കൾക്കായി പല സർപ്രൈസുകളും കരുതിവെച്ചിട്ടുണ്ട്, ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കും’- ട്രംപിന്റെ മുന്നറിയിപ്പിന് ഇറാൻ

തെഹ്‌റാന്‍: തങ്ങളെ ആക്രമിക്കാൻ മുതിരുന്ന ശത്രുക്കൾക്കായി പല അപ്രതീക്ഷിത നീക്കങ്ങളും കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സൈനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് ബ്രിഗേഡിയർ ജനറൽ നസീർസാദെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പ് നൽകിയത്. ​”ഭീഷണികൾ പ്രവൃത്തിയിലേക്ക് കടന്നാൽ, അവസാന തുള്ളി രക്തം വരെയും രാജ്യം പൊരുതും. ഞങ്ങളുടെ പ്രതിരോധം ശത്രുക്കൾക്ക് ഏറെ [&Read More