27/01/2026

Tags :Israel attack in Gaza

World

ഗസ്സക്കാരെ നേരിട്ടുകാണാന്‍ ആഞ്ജലീന ജോളി റഫായില്‍; ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിച്ച് ഹോളിവുഡ് താരം

എല്‍ അരീഷ് (ഈജിപ്ത്): ഗസ്സയിലെ ജനങ്ങള്‍ നേരിടുന്ന കൊടിയ ദുരിതത്തില്‍ ആശങ്കയുമായി റഫായില്‍ നേരിട്ടെത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ഈജിപ്തിലെ റഫ അതിര്‍ത്തി സന്ദര്‍ശിച്ച താരം, യുദ്ധം തകര്‍ത്ത ഗസ്സയിലേക്ക് അടിയന്തര സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നു പകലാണ് ആഞ്ജലീന ഗസ്സക്കാരെ നേരിട്ട് കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനുമായി എത്തിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ക്കും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മുന്‍ യുഎന്‍ പ്രതിനിധി കൂടിയായ ആഞ്ജലീന നോര്‍ത്ത് സീനാ ഗവര്‍ണറേറ്റിലെ എല്‍ അരിഷില്‍ എത്തിയത്. സീനാ [&Read More

World

കൂട്ടക്കുരുതിയിലും കെടാത്ത വിശ്വാസദീപം; ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പെണ്‍കുട്ടികള്‍ക്ക് ഗസ്സയില്‍ വന്‍ സ്വീകരണം

ഗസ്സ സിറ്റി: യുദ്ധം വിതച്ച നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും ഇടയിലും വിശ്വാസത്തിൻ്റെയും അതിജീവനത്തിൻ്റെയും മാതൃകയായി ഗസ്സ. ഡിസംബർ 25Read More

World

‘ഇനിയും ജീവിക്കാന്‍ കഴിയില്ല’; ഗസ്സ കൂട്ടക്കുരുതിയില്‍ പങ്കെടുത്ത ഒരു ഇസ്രയേലി സൈനികന്‍ കൂടി

തെല്‍ അവീവ്: ഗസ്സ യുദ്ധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദത്തിനൊടുവില്‍ ഇസ്രയേലി സൈനികന്‍ ജീവനൊടുക്കി. ഗിവതി ബ്രിഗേഡിന്റെ ഭാഗമായ റിസര്‍വ് ഓഫീസരായ തോമസ് എഡ്സ്ഗോസ്‌കസ് ആണ് ആത്മഹത്യ ചെയ്തത്. ഗസ്സയിലെ സൈനിക നടപടികളുടെ ഭാഗമായിരുന്നു 28കാരന്‍. യുദ്ധം ഏല്‍പ്പിച്ച മാനസികാഘാതമാണ്(Read More

Main story

പരിക്കേറ്റ ഗസ്സയിലെ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വില്യം രാജകുമാരന്‍

ലണ്ടന്‍: ഗസ്സയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ബ്രിട്ടനിലെത്തിച്ച കുട്ടികളെ വെയില്‍സ് രാജകുമാരന്‍ വില്യം സന്ദര്‍ശിച്ചു. ഇസ്രയേല്‍ കൂട്ടക്കുരുതില്‍ എല്ലാം നഷ്ടമായ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായാണ് വില്യം ആശുപത്രിയിലെത്തിയത്. കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ച വില്യം അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. കുട്ടികളുടെ അതിജീവന ശേഷിയും ധീരതയും തന്നെ ഏറെ സ്വാധീനിച്ചെന്ന് രാജകുമാരന്‍ പറഞ്ഞതായി കെന്‍സിങ്ടണ്‍ പാലസ് അറിയിച്ചു. എന്‍.എച്ച്.എസ് (ദേശീയ ആരോഗ്യ സേവനം) കേന്ദ്രത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്തേക്കാണ് വില്യം അപ്രതീക്ഷിതമായി എത്തിയത്. കുട്ടികളെ പരിചരിക്കുന്ന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി [&Read More

World

‘ഗസ്സയിൽ ചിന്തിയ ഓരോ തുള്ളി രക്തത്തിനും കണക്ക് ചോദിച്ചേ അടങ്ങൂ’ നെതന്യാഹുവിനും ഇസ്രായേൽ

അങ്കാറ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐ.ഡി.എഫ് മേധാവി ലഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരുൾപ്പെടെ 37 പേർക്കെതിരെയാണ് ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് വാറൻ്റ് പുറപ്പെടുവിച്ചത്. ഗസ്സയിൽ ഇസ്രയേൽ ‘വ്യവസ്ഥാപിതമായി നടത്തുന്ന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് കുറ്റമായി ചുമത്തിയിട്ടുള്ളത്. ​നടപടിക്കെതിരെ ഇസ്രയേൽ ശക്തമായി പ്രതികരിച്ചു. [&Read More

Main story

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഒറ്റ രാത്രി ഇസ്രയേല്‍ കൊന്നൊടുക്കിയത് 46 കുട്ടികളെ

ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയത് വന്‍ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗസ്സയിലുണ്ടായ കനത്ത വ്യോമാക്രമണത്തില്‍ 46 കുട്ടികളാണു കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 104 ഫലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റരാത്രികൊണ്ട് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തി. ഇതോടെ ഗസ്സ വീണ്ടും രക്തക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേല്‍ സൈനികര്‍ക്കെതിരെ റഫായില്‍ നടന്ന ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വാദിക്കുന്നത്. ഹമാസ് [&Read More