27/01/2026

Tags :Israel-Hamas war

World

‘കുട്ടികളെ കൊന്നൊടുക്കി എങ്ങനെ ഉറങ്ങുന്നു, നെതന്യാഹു!’; ഗസ്സ വംശഹത്യയ്‌ക്കെതിരെ പ്രതിഷേധത്തീയായി ഓസ്ട്രേലിയന്‍ ഗായിക

സിഡ്നി: ഓസ്ട്രേലിയന്‍ ഗായിക അയ മേയുടെ പുതിയ പ്രതിഷേധ ഗാനവും, അറബ് ഫിലിം ഫെസ്റ്റിവലില്‍ ‘ഫലസ്തീന്‍ 36’ എന്ന സിനിമ നേടിയ അംഗീകാരവും ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. ഗസ്സ വംശഹത്യയ്‌ക്കെതിരെ കലയിലൂടെ ശക്തമായ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന രണ്ട് കലാരൂപങ്ങളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിമര്‍ശിച്ചുകൊണ്ട് അയ മേ പുറത്തിറക്കിയ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ‘മിസ്റ്റര്‍ ബിബി, കുട്ടികളെ കൊന്നൊടുക്കി താങ്കള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?Read More

World

‘ഇനിയും ജീവിക്കാന്‍ കഴിയില്ല’; ഗസ്സ കൂട്ടക്കുരുതിയില്‍ പങ്കെടുത്ത ഒരു ഇസ്രയേലി സൈനികന്‍ കൂടി

തെല്‍ അവീവ്: ഗസ്സ യുദ്ധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദത്തിനൊടുവില്‍ ഇസ്രയേലി സൈനികന്‍ ജീവനൊടുക്കി. ഗിവതി ബ്രിഗേഡിന്റെ ഭാഗമായ റിസര്‍വ് ഓഫീസരായ തോമസ് എഡ്സ്ഗോസ്‌കസ് ആണ് ആത്മഹത്യ ചെയ്തത്. ഗസ്സയിലെ സൈനിക നടപടികളുടെ ഭാഗമായിരുന്നു 28കാരന്‍. യുദ്ധം ഏല്‍പ്പിച്ച മാനസികാഘാതമാണ്(Read More

Main story

പരിക്കേറ്റ ഗസ്സയിലെ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വില്യം രാജകുമാരന്‍

ലണ്ടന്‍: ഗസ്സയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ബ്രിട്ടനിലെത്തിച്ച കുട്ടികളെ വെയില്‍സ് രാജകുമാരന്‍ വില്യം സന്ദര്‍ശിച്ചു. ഇസ്രയേല്‍ കൂട്ടക്കുരുതില്‍ എല്ലാം നഷ്ടമായ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായാണ് വില്യം ആശുപത്രിയിലെത്തിയത്. കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ച വില്യം അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. കുട്ടികളുടെ അതിജീവന ശേഷിയും ധീരതയും തന്നെ ഏറെ സ്വാധീനിച്ചെന്ന് രാജകുമാരന്‍ പറഞ്ഞതായി കെന്‍സിങ്ടണ്‍ പാലസ് അറിയിച്ചു. എന്‍.എച്ച്.എസ് (ദേശീയ ആരോഗ്യ സേവനം) കേന്ദ്രത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്തേക്കാണ് വില്യം അപ്രതീക്ഷിതമായി എത്തിയത്. കുട്ടികളെ പരിചരിക്കുന്ന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി [&Read More

World

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഒറ്റ രാത്രി ഇസ്രയേല്‍ കൊന്നൊടുക്കിയത് 46 കുട്ടികളെ

ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയത് വന്‍ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗസ്സയിലുണ്ടായ കനത്ത വ്യോമാക്രമണത്തില്‍ 46 കുട്ടികളാണു കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 104 ഫലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റരാത്രികൊണ്ട് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തി. ഇതോടെ ഗസ്സ വീണ്ടും രക്തക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേല്‍ സൈനികര്‍ക്കെതിരെ റഫായില്‍ നടന്ന ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വാദിക്കുന്നത്. ഹമാസ് [&Read More