ബെയ്‌റൂത്ത്: ലബനാൻ അതിർത്തിയിൽ ഇസ്രയേലിന്റെ അത്യാധുനിക ഡ്രോൺ ഹിസ്ബുല്ല വെടിവെച്ചിട്ടതായി റിപ്പോർട്ട്. തെക്കൻ ലബനാന് മുകളിലൂടെ പറക്കുകയായിരുന്ന ഇസ്രയേൽ പ്രതിരോധ സേനയുടെ ഡ്രോണാണ് ഹിസ്ബുല്ല തകർത്തതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഏകദേശം 10 ദശലക്ഷം ഡോളർ(ഏകദേശം 90 കോടി രൂപ) വിലമതിക്കുന്ന ‘ഹെർമിസ് 900 കൊച്ചാവ്’ എന്ന ഡ്രോണാണ് തകർന്നതെന്നാണു വിവരം. തെക്കൻ ലബനാനിലെ ആകാശപരിധിയിൽ വെച്ച് വിമാനവേധ മിസൈൽ ഉപയോഗിച്ചാണ് ഹിസ്ബുല്ല ഡ്രോണിനെ ലക്ഷ്യം വെച്ചത്. ഇസ്രയേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ് [&Read More
Tags :Israel Hezbollah conflict 2026
ഇസ്രയേലിന്റെ കൂട്ടക്കുരുതി ലബനാൻ സൈന്യത്തിന്റെ യൂനിഫോമിൽ, ഹിസ്ബുല്ല സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകളിൽ; പൈലറ്റിന്റെ
ബെയ്‌റൂത്ത്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ തങ്ങളുടെ പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ തേടി കിഴക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ പാതിരാത്രി റെയ്ഡ് കലാശിച്ചത് വൻ രക്തച്ചൊരിച്ചിലിൽ. ലബനാൻ സൈനികരുടെ വേഷം ധരിച്ചും ഹിസ്ബുല്ലയുടെ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകൾ ഉപയോഗിച്ചും തന്ത്രപരമായി ഗ്രാമത്തിൽ കടന്നുകയറിയ ഇസ്രയേൽ കമാൻഡോകളുടെ നടപടിയിൽ കുട്ടികളടക്കം 41 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ലക്ഷ്യമിട്ട പൈലറ്റിന്റെ അവശിഷ്ടങ്ങളുടെ പൊടിപോലും കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല. വേഷപ്രച്ഛന്നരായി എത്തിയ സൈന്യംലബനാനിലെ ബെക്കാ താഴ്വരയിലുള്ള നബി [&Read More