26/01/2026

Tags :Israel-Iran tensions

Iran

‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More

Main story

‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ നീങ്ങിയാല്‍ നല്‍കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്‍കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ നല്‍കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്‌കിയാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് [&Read More

World

‘ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രയേല്‍ പകച്ചുപോയി; അമേരിക്കയെ വലിച്ചിഴച്ചത് ഒറ്റയ്ക്ക് ആക്രമിച്ചാല്‍ ബാക്കിയുണ്ടാകില്ലെന്ന്

വാഷിങ്ടണ്‍: ഇസ്രയേല്‍ വീണ്ടും ഇറാനെ ആക്രമിച്ചാല്‍ രാജ്യം തകര്‍ന്നുപോകുമെന്ന് റിട്ടയേര്‍ഡ് യുഎസ് ആര്‍മി കേണല്‍ ലോറന്‍സ് വില്‍ക്കേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. 12 ദിന യുദ്ധത്തിനിടയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തിന്റെ ശക്തി ഇസ്രയേലിനെ ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ലോറന്‍സ് വില്‍ക്കേഴ്‌സണ്‍. ഇറാന്റെ മിസൈല്‍ ശേഷിയെക്കുറിച്ച് ഇസ്രയേലിന് വ്യക്തമായ ധാരണയുണ്ടെന്ന് കേണല്‍ വില്‍ക്കേഴ്‌സണ്‍ പറഞ്ഞു. തനിച്ച് ഇറാനെതിരെ യുദ്ധം ചെയ്താല്‍ ഇസ്രയേല്‍ തകരുമെന്ന് [&Read More