ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ പാകിസ്താനിലും ഇറാഖിലും വ്യാപക പ്രതിഷേധം. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലും സംഘർഷം നിലനിൽക്കുകയാണ്. ഖാംനഇയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഒരു ഭാഗത്തിന് തീയിടുകയും ചെയ്തതോടെ പ്രദേശം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാകിസ്ഥാൻ [&Read More
Tags :Israel
തെല്‍ അവീവ്: ഇസ്രയേലിലെ തെൽ അവീവിന്റെ ഹൃദയഭാഗത്ത് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ജനസാന്ദ്രതയേറിയ പ്രദേശത്തുണ്ടായ ആക്രമണത്തിൽ 40 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ഒരു ബഹുനില കെട്ടിടം പൂർണമായും തകരുകയും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വാഹനങ്ങൾ പൂർണമായും തകർന്നുപോയിട്ടുണ്ട്. പോലീസ്, സൈന്യം, രക്ഷാപ്രവർത്തകർ [&Read More
‘അമീറുൽ മുഅ്മിനീൻ ഇമാം അലിയെപ്പോലെ, മറ്റൊരു റമദാനിൽ ഖാംനഇയുടെയും രക്തസാക്ഷ്യം’; പ്രതികാരം ചെയ്യാതെ
തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിൽ ഔദ്യോഗികമായി വാർത്താ കുറിപ്പ് പുറത്തിറക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി). അമേരിക്കയുടെയും ഇസ്രയേലിന്റെയും ക്രൂരമായ ഭീകരാക്രമണമാണു നടന്നതെന്ന് സൈന്യം പറഞ്ഞു. പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാതെ അടങ്ങില്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ഖാംനഇയുടെ മരണവാർത്ത തസ്‌നിം, ഫാർസ് ഉൾപ്പെടെയുള്ള ഇറാൻ വാർത്താ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ [&Read More
തെൽ അവീവ്: അമേരിക്കയും ഇസ്രയേലും ചേർന്ന് തെഹ്റാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ അതിശക്തമായ തിരിച്ചടി നൽകി ഇറാൻ. ഉച്ചയോടെ ഇസ്രയേലിന് നേരെ ഇറാനിൽനിന്ന് വൻ മിസൈൽ വർഷം ആരംഭിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ അതിർത്തി കടന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും രാജ്യത്തിന്റെ തെക്കൻ, വടക്കൻ മേഖലകളിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി വീടുകളിലെ സുരക്ഷിത മുറികളിലേക്കോ ബങ്കറുകളിലേക്കോ [&Read More
വാഷിങ്ടൺ/തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധഭീതി രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിൽനിന്നുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇതിനൊപ്പം തന്നെ ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ആറ് അത്യാധുനിക വിമാനങ്ങൾ കൂടി ഇസ്രയേലിലേക്ക് അയച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, ഇസ്രയേലിലെ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിരിക്കുന്നത്. അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമിടയുണ്ട്. ജറുസലേമിലെ പഴയ നഗരം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്കുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് [&Read More
‘ഇറാനെതിരെ സമ്പൂർണയുദ്ധം വിജയിക്കില്ല; 5 ദിവസം കൊണ്ട് അമേരിക്കയുടെ ആയുധങ്ങൾ തീരും’-മുന്നറിയിപ്പുമായി ഇസ്രയേൽ
വാഷിങ്ടൺ: ഇറാനെതിരെ സമ്പൂർണ യുദ്ധമോ കടുത്ത വ്യോമാക്രമണമോ നടത്താൻ അമേരിക്കയുടെ നിലവിലെ സൈനിക ശേഷി പരിമിതമാണെന്ന് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നതായി റിപ്പോർട്ട്. ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാനെതിരെ ശക്തമായ വ്യോമാക്രമണം നടത്താൻ വെറും നാലോ അഞ്ചോ ദിവസത്തേക്കുള്ള ആയുധശേഖരമേ അമേരിക്കയുടെ കൈവശമുള്ളൂ. കുറഞ്ഞ തീവ്രതയിലുള്ള ആക്രമണമാണെങ്കിൽ പോലും ഒരാഴ്ചത്തേക്ക് മാത്രമേ അത് നീണ്ടുനിൽക്കൂ എന്നാണ് ഇസ്രയേലി ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്’ ഈ [&Read More
റിയാദ്: വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രയേൽ ‘ദേശസ്വത്ത്’ ആയി പ്രഖ്യാപിച്ചതിനെതിരെ സൗദി അറേബ്യ രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ പുതിയ നിയമപരവും ഭരണപരവുമായ യാഥാർത്ഥ്യം അടിച്ചേൽപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് സൗദി കുറ്റപ്പെടുത്തി. ഈ നടപടി സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാണ്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലിന് യാതൊരു പരമാധികാരവുമില്ലെന്ന് ആവർത്തിച്ച സൗദി മന്ത്രാലയം, ഇസ്രയേലിന്റെ ഏകപക്ഷീയമായ [&Read More
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ ആശങ്കയുണർത്തി അജ്ഞാത കവർ. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കവറാണു മണിക്കൂറുകളോളം സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. ഇന്നു രാവിലെ ജെറൂസലേമിലുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണു സംഭവം. കവർ കണ്ടെത്തിയ ഉടൻ തന്നെ ഇസ്രയേൽ പോലീസിന്റെ സ്‌ഫോടകവസ്തു വിഭാഗവും ഫോറൻസിക് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. പ്രാഥമിക പരിശോധനയിൽ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ല. [&Read More
‘ചരിത്രം നിങ്ങളെ വിചാരണ ചെയ്യും’; ഗസ്സ നിലപാടിൽ പ്രതിഷേധിച്ച് ബെർലിൻ ചലച്ചിത്ര മേളയിൽനിന്ന്
ന്യൂഡല്‍ഹി: ഗസ്സ വിഷയത്തിൽ ബെർലിൻ രാജ്യാന്തര ചലച്ചിത്ര മേള (ബെർലിനാലെ) അധികൃതരും ജൂറി അംഗങ്ങളും സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് മേളയിൽനിന്ന് പിന്മാറി. മേളയുടെ ജൂറി അധ്യക്ഷൻ വിം വെൻഡേഴ്സ് ഉൾപ്പെടെയുള്ളവർ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ താൻ സ്തബ്ധയും അസ്വസ്ഥയുമാണെന്ന്പ്രസ്താവനയിലൂടെ അവർ അറിയിച്ചു. അരുന്ധതി രചന നിർവഹിച്ച ‘ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്’ (1989) എന്ന സിനിമ മേളയിലെ ‘ക്ലാസിക്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ [&Read More
ദോഹ: അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി. തെഹ്‌റാന്റെ ആണവ പദ്ധതിയെച്ചൊല്ലി വാഷിങ്ടണുമായി നടത്തുന്ന ചർച്ചകളിൽ ഇസ്രയേൽ അനാവശ്യമായി ഇടപെടുകയാണെന്നും ഇത് മേഖലയെ പുതിയൊരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഖത്തർ സന്ദർശനത്തിനിടെ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. വാഷിങ്ടണുമായി മാത്രമാണ് ഇറാൻ ചർച്ചകൾ നടത്തുന്നത്. എന്നാൽ ഈ പ്രക്രിയയെ തുരങ്കം വെക്കാൻ ഇസ്രയേൽ വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ തന്ത്രം. [&Read More