‘പരിശോധന നിയമപരം; സമ്മർദമില്ലെന്ന് റോയ് എഴുതി നൽകി’- വിശദീകരണവുമായി ആദായനികുതി വകുപ്പ്, അന്വേഷണം
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് ആദായനികുതി വകുപ്പ് രംഗത്ത്. റോയിയുടെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണ്ണമായും നിയമപരമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദവും ഉണ്ടായിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. വ്യാഴാഴ്ച മൊഴി രേഖപ്പെടുത്തിയപ്പോൾ തനിക്ക് പരാതികളൊന്നുമില്ലെന്ന് റോയ് എഴുതി നൽകിയിരുന്നതായും, മരണദിവസം അദ്ദേഹത്തെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുത്തതെന്നും വകുപ്പ് വിശദീകരിക്കുന്നു. അതേസമയം, സംഭവത്തിൽ കർണാടക പോലീസ് സിഐഡി [&Read More