കൊല്ലം: ദക്ഷിണ കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ടു. മുസ്ലിം ലീഗിൽ ചേർന്ന സുജയെ, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജയുടെ പുതിയ രാഷ്ട്രീയ പ്രവേശനം. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സുജ ചന്ദ്രബാബു. സിപിഎമ്മിന്റെ ഇപ്പോഴത്തെ വർഗീയRead More
Tags :IUML
മലപ്പുറം: ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ശാവീഷ് പാണക്കാട് സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അംബാസഡര്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് പാണക്കാട്ട് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന്‍ അനുകൂല നിലപാടിനെക്കുറിച്ചും മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെക്കുറിച്ചും അംബാസഡര്‍ കൂടിക്കാഴ്ചയില്‍ വാചാലനായി. പാണക്കാട് ജുമാ മസ്ജിദിലായിരുന്നു അദ്ദേഹം ജുമുഅ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. [&Read More
തിരുവനന്തപുരം: അന്തരിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഗീബല്‍സിനെ വെല്ലുന്നഇടത് കള്ള പ്രചാരണങ്ങളുടെ ഇരയാണ് ഇബ്രാഹിം കുഞ്ഞെന്ന് അദ്ദേഹം അനുസ്മരിച്ചു. കൂളിമാട് പാലത്തെയും ദേശീയപാതയെയും പോലെ പാലാരിവട്ടം പാലം ഇടിഞ്ഞുവീണിട്ടില്ലെന്നും ആ പാലം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 227 പുതിയ പാലങ്ങള്‍ നിര്‍മിച്ച മന്ത്രിയായിരുന്നിട്ടും പാലാരിവട്ടം പാലത്തിന്റെ പേരില്‍ [&Read More
തെക്കന്‍ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ മുഖവും വികസനനായകനും മികച്ച ഭരണാധികാരിയുമായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, സംസ്ഥാനത്തിന്റെ വ്യവസായRead More
വാക്ക് പാലിച്ച് മുസ്‌ലിം ലീഗ്; മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വിടുകളുടെ കൈമാറ്റം ഫെബ്രുവരി 28ന്
കല്‍പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയിലെ വീടുകളുടെ കൈമാറ്റം ഫെബ്രുവരി 28Read More
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More
തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് ബലമേകി നിർണ്ണായക ശബ്ദരേഖ പുറത്ത്. ലീഗ് പിന്തുണയുള്ള സ്വതന്ത്ര അംഗമായി വിജയിച്ച ഇ.യു ജാഫറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയിലെ ഉള്ളടക്കം: വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്നും വിജയിച്ച ഇ.യു ജാഫർ, കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. [&Read More
കര്‍ണാടകയിലെ ഒഴിപ്പിക്കല്‍: ‘കൃത്യമായ പുനരധിവാസം ഉറപ്പാക്കും’- ലീഗ് നേതൃത്വത്തിന് ഉറപ്പുനല്‍കി സിദ്ധരാമയ്യ, പാക്കേജ്
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഫകീര്‍ കോളനിയില്‍ ഇരുന്നൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തില്‍ ഇരകള്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ച ഔദ്യോഗിക വസതിയില്‍ മുസ്ലിം ലീഗ് ദേശീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കിയത്. പുനരധിവാസ പാക്കേജിന്റെ അന്തിമരൂപം ഇന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രഖ്യാപിക്കും. സംഭവത്തില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയും ഇരകളുടെ അവസ്ഥയും ലീഗ് സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. എത്രയും വേഗം മെച്ചപ്പെട്ട [&Read More
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് സാരഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പി.എ ജബ്ബാർ ഹാജിയെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അഡ്വ. എ.പിസ്മിജി വൈസ് പ്രസിഡൻ്റും ആകും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് പ്രഖ്യാപനം നടത്തിയത്. മറ്റു ഭാരവാഹികൾ ഇങ്ങനെ: സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ •ആരോഗ്യംRead More
‘തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ‘ഞാന്‍ ജയിച്ചു’ എന്നല്ല, ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടത്’; മുസ്‍ലിം
മലപ്പുറം: ഓട്ടമത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ‘ഞാന്‍ ജയിച്ചു’ എന്ന് അവകാശപ്പെടാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഒരിക്കലും ‘ഞാന്‍ ജയിച്ചു’ എന്നല്ല, മറിച്ച് ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലയിലെ ലീഗ് ജനപ്രതിനിധികളുടെ മഹാസംഗമമായ ‘വിജയാരവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിപ്പിച്ചത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന ബോധം ഓരോ ജനപ്രതിനിധിക്കും ഉണ്ടാകണം. വിജയം അഹങ്കരിക്കാനുള്ളതല്ല, മറിച്ച് വിനയത്തോടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. [&Read More