27/01/2026

Tags :JDU

India

സ്ത്രീശാക്തീകരണ പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് സ്ത്രീകൾ ഇറങ്ങിപ്പോയി; രോഷാകുലനായി നിതീഷ് കുമാർ

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ രംഗങ്ങൾ. സർക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം സ്ത്രീകൾ സദസ്സിൽ നിന്ന് എഴുന്നേറ്റു പോയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിവാനിൽ നടന്ന ‘സമൃദ്ധി യാത്ര’യുടെ ഭാഗമായുള്ള ചടങ്ങിലായിരുന്നു സംഭവം. തന്റെ സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതിനിടെയാണ് സ്ത്രീകൾ കൂട്ടത്തോടെ പുറത്തേക്ക് പോകാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നിതീഷ് കുമാർ പ്രസംഗം നിർത്തിവെച്ച് അത്യന്തം രോഷത്തോടെയാണ് പ്രതികരിച്ചത്. ‘നിങ്ങളെന്തിനാണ് ഓടിപ്പോകുന്നത്? പറയുന്നത് [&Read More

Main story

‘ക്യാപ്റ്റനായി’ പത്താം ഊഴം; നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More

India

65 ലക്ഷം വോട്ട് ഡിലീറ്റ് ചെയ്ത സ്ഥലത്ത് മറ്റെന്ത് ഫലമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വന്‍ വിജയം ഉറപ്പിക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ്. 65 ലക്ഷത്തിലധികം വോട്ടര്‍മാരെ, പ്രധാനമായും പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന്, നീക്കം ചെയ്ത തെരഞ്ഞെടുപ്പില്‍ മറ്റെന്തു ഫലമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ചോദിച്ചു. എക്‌സ് പോസ്റ്റിലാണ് മാണിക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ”65 ലക്ഷം വോട്ടര്‍മാരെ, കൂടുതലും പ്രതിപക്ഷ വോട്ടര്‍മാരെ ഒഴിവാക്കുമ്പോള്‍, ഫലപ്രഖ്യാപന ദിവസം എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? മത്സരം തുടങ്ങുന്നതിനു മുമ്പേ കളിമൈതാനം പക്ഷപാതപരമായാല്‍ ജനാധിപത്യത്തിന് [&Read More

India

ബിഹാറില്‍ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി; ജെഡിയു മുന്‍ എംപിയും മുന്‍ എംഎല്‍എയും ആര്‍ജെഡിയില്‍

പട്ന: ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി പരത്തി ജെഡിയു നേതാക്കളുടെ കൂട്ടരാജി. മുന്‍ എംപിയും മുന്‍ എംഎല്‍എയും അടക്കം അഞ്ച് പ്രമുഖ നേതാക്കളാണ് രാഷ്ട്രീയ ജനതാദളില്‍(ആര്‍ജെഡി) ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെയാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍നിന്നു നേതാക്കളുടെ കൂടുമാറ്റമെന്നത് ഭരണകക്ഷിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജെഡിയു മുന്‍ എംപി സന്തോഷ് കുശ്‌വാഹ, മുന്‍ എംഎല്‍എ രാഹുല്‍ ശര്‍മ, ജെഡിയു ബങ്ക എംപി ഗിരിധരി പ്രസാദ് യാദവിന്റെ മകന്‍ ചാണക്യ പ്രസാദ് തുടങ്ങിയവരാണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. ഇവര്‍ക്കു [&Read More