07/03/2026
[fontresizer_tawhidurrahmandear_widget]

Tags :K.K. Ragesh

Main story

‘രക്തസാക്ഷി ഫണ്ട് കണക്ക് പൊതുജനത്തിന് നൽകേണ്ടതില്ല; കുടുംബ സംഗമത്തിൽ അവതരിപ്പിക്കും’: കെ.കെ രാഗേഷ്

കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം വീണ്ടും പുകയുന്നു. ഫണ്ട് തിരിമറി ആരോപിച്ച് പുസ്തകം പുറത്തിറക്കിയ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് രംഗത്തെത്തി. ഫണ്ട് പിരിച്ചത് പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രമായതിനാൽ അതിന്റെ കണക്ക് പൊതുജനത്തെയോ മാധ്യമങ്ങളെയോ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കുടുംബസംഗമങ്ങൾ വിളിച്ച് ചേർത്ത് പാർട്ടി അനുഭാവികളെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങ് [&Read More

Main story

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: കുഞ്ഞികൃഷ്ണനെതിരെ സിപിഎം നടപടിയിലേക്ക്

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച പയ്യന്നൂരിലെ മുതിർന്ന നേതാവ് വി കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. തെറ്റായ പ്രവണതകൾ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വ്യക്തമാക്കി. പാർട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചെന്ന രാഗേഷിന്റെ പ്രസ്താവന തള്ളി കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയതോടെയാണ് വിവാദം മുറുകിയത്. രാഗേഷിന്റേത് ശുദ്ധ അസംബന്ധമാണെന്നും, ആരോപണങ്ങളിൽ [&Read More