കൊച്ചി: ജലക്ഷാമം രൂക്ഷമായതോടെ കാക്കനാട് ചിറ്റേത്തുകരയിലെ ജില്ലാ ജയിലിൽ തടവുകാരുടെ കുളി തടസ്സപ്പെടുന്നു. കഴിഞ്ഞയാഴ്ച തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടിയതാണ് ജയിലിലെ ശുദ്ധജല വിതരണത്തെ പ്രതികൂലമായി ബാധിച്ചത്. സംഭരണ സൗകര്യം കുറവായതിനാൽ പൈപ്പ് വഴിയുള്ള വെള്ളം നിലച്ചതോടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. മൂന്ന് ദിവസം കൂടുമ്പോഴാണ് ജല അതോറിറ്റി ഇവിടെ പൈപ്പ് ലൈൻ വഴി വെള്ളം നൽകിയിരുന്നത്. പൈപ്പ് തകരാറിലായതോടെ തടവുകാരോട് ഇടവിട്ട ദിവസങ്ങളിൽ മാത്രം കുളിക്കാൻ അധികൃതർ നിർദേശം നൽകി. കുടിക്കാനും [&Read More