ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിലും വിമത പ്രവർത്തനത്തിലും നട്ടം തിരിയുന്ന തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് മഹുവ മൊയ്ത്രയും വിമത നിരയിലെ പ്രമുഖ കകോലി ഘോഷുമായി വാക്ക്പോര്. മമത ബാനർജിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്ന വിമത എംപിമാരെ ‘വഞ്ചകർ’ എന്ന് വിളിച്ച് മഹുവ മൊയ്ത്ര പരിഹസിച്ചപ്പോൾ, മഹുവയുടെ മുൻകാല പാർലമെന്റ് വിവാദങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജ് വിഷയവും ഉയർത്തിയാണ് കാകോലി ഘോഷ് തിരിച്ചടിച്ചത്. ലോക്‌സഭയിൽ സ്പീക്കർക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് വിട്ട് പ്രത്യേക ഗ്രൂപ്പായി മാറാൻ [&Read More
Tags :Kakoli Ghosh Dastidar
‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്
കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന [&Read More