‘ജീവിതത്തിൽ തോറ്റുപോയാലും ആർ.എസ്.എസിനോട് തോൽക്കാൻ സൗകര്യമില്ല’; ഹൈക്കോടതി വിധിക്ക് പിന്നാലെ ആഹ്ലാദപ്രകടനവുമായി കാലടി
കൊച്ചി: ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി വന്നതോടെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരപ്പന്തലിൽ വിദ്യാർഥികളുടെ ആഹ്ലാദാരവം. ‘ജീവിതത്തിൽ തോറ്റുപോയാലും ആർ.എസ്.എസിനോട് തോൽക്കാൻ സൗകര്യമില്ല’ എന്നായിരുന്നു വിധി വന്നതിനുപിന്നാലെ സമരക്കാരുടെ പ്രതികരണം. ‘തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ മാപ്പ് പറയേണ്ട ആവശ്യമില്ല. സസ്പെൻഷനും അറസ്റ്റും പരീക്ഷാനിഷേധവും ഉൾപ്പെടെയുള്ള നടപടികളിലൂടെ വിദ്യാർഥികളെ വേട്ടയാടുകയായിരുന്നു’ എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു. മാപ്പെഴുതി നൽകിയാലേ സസ്പെൻഷൻ പിൻവലിക്കൂ എന്ന സർവകലാശാലയുടെ നിലപാട് കോടതി തള്ളിയതിനെ വിദ്യാർഥികൾ സ്വാഗതം ചെയ്തു. സമരത്തിന്റെ തുടക്കം മുതൽതന്നെ ‘മാപ്പുമില്ല, ഒരു കോപ്പുമില്ല’ [&Read More