24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kalamassery

Main story

കളമശ്ശേരി കൂട്ടബലാത്സംഗം: ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി, കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ;

കൊച്ചി: കളമശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പോലീസ് കരുതുന്നത്. ഒളിവിലുള്ള രണ്ടാം പ്രതി [&Read More

Kerala

കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല; പൂട്ട് പൊളിക്കാൻ നീക്കം

കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടികൾക്കിടെ സ്ട്രോങ്ങ് റൂമിൻ്റെ താക്കോൽ കാണാതായി. ഒരു മുറിയുടെ താക്കോൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്ട്രോങ്ങ് റൂം ഇതുവരെ തുറക്കാനായിട്ടില്ല. രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന ബാലറ്റുകളിൽ ഒന്നാമത്തെ മുറി മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്ന് വോട്ടിങ് യന്ത്രങ്ങൾ കൗണ്ടിങ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ മുറി തുറക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്. താക്കോൽ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പൂട്ട് തകർത്ത് മുറി തുറക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.Read More